പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് സിപിഎമ്മിലേക്ക്; സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെ എ സുരേഷ്

പാലക്കാട് പിരായിരി കോൺ​ഗ്രസിൽ വീണ്ടും പുകച്ചിൽ.ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിടുമെന്ന സൂചനകളാണ് ലഭിക്കുന്നത്.ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് പറഞ്ഞിരിക്കുന്നത്.

author-image
Rajesh T L
New Update
CPM

പാലക്കാട്: പാലക്കാട് പിരായിരി കോൺ​ഗ്രസിൽ വീണ്ടും പുകച്ചിൽ.ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി  വിടുമെന്ന സൂചനകളാണ് ലഭിക്കുന്നത്.ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ്  പാർട്ടി വിടുമെന്ന്  പറഞ്ഞിരിക്കുന്നത്.

ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധം പ്രകടിപ്പിച്ചുകൊണ്ടാണ് സുരേഷ് പാർട്ടി വിടുന്നത്.സുരേഷ് ഡിസിയിൽ എത്തി സിപിഎം ജില്ല സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥിയായ പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് അറിയിച്ചു. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമേ കോൺഗ്രസ്  പാർട്ടിയിൽ പരി​ഗണനെയെന്നും സുരേഷ് ആരോപിച്ചു.ഇതിനെ തുടർന്നാണ് സുരേഷ് സിപിഎമ്മിലേക്ക് പോകാൻ  തീരുമാനിച്ചത്. 

മാത്രമല്ല പിരായിരി കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. പി. സരിന് പിന്തുണയുമായി ഇന്നലെ രം​ഗത്തെത്തിയിരുന്നു.പിരായിരി പഞ്ചായത്ത്‌ അം​ഗമാണ് സിതാര ശശി.ഷാഫി പറമ്പിലിന്റെ  വാക്കിന് വിലയില്ലാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചു. ഷാഫി പറമ്പിൽ തെരെഞ്ഞെടുപ്പിൽ  വിജയിച്ച ശേഷം തിരിഞ്ഞു പോലും  നോക്കിയിട്ടില്ലെന്നും വികസന വാഗ്ദാനങ്ങൾ    നടപ്പാക്കിയിട്ടില്ലെന്നും സിത്താര  പ്രതികരിച്ചു.

cpm kerala Palakkad by-election p sarin palakkad