വാഹനാപകടത്തിൽ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
ratheesh thiruvarangan

ratheesh thiruvarangan

പാലക്കാട്: കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു.വാവന്നൂർ സ്വദേശിയാണ് രതീഷ്.പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ രതീഷ് മരണപ്പെടുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

palakkad Folk singer Ratheesh Thiruvarangan death