/kalakaumudi/media/media_files/DNeWB0PD37g0LOCKaxTn.jpg)
പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. ഡാമിൻ്റെ മൂന്ന് ഷട്ടറുകളും 20 സെൻ്റിമീറ്റർ വീതമാണ് തുറന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാൽ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. സ്റ്റോർ റൂം, ജീവനക്കാരുടെ ഡ്രസ്സിംഗ് മുറി എന്നിവയ്ക്ക് മുകളിൽ ആണ് മരം വീണത്. കെട്ടിടം ഭാഗികമായി തകർന്നു. മഴയിൽ കോട്ടയം ഏറ്റുമാനൂർ പാറോലിക്കൽ ജിബി ജോസഫിൻ്റെ വീട് തകർന്നു. ആളപായമില്ല. അടുക്കളുടെയുടെ ഒരു ഭാഗമാണ് തകർന്നത്.