/kalakaumudi/media/media_files/2025/07/28/oz-2025-07-28-18-14-26.jpg)
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശി സ്രാമ്പിക്കല്‍ അയ്യൂബിന്റെ മകന്‍ ആശ്ഫിനാണ് മരിച്ചത്. മണ്ണാര്‍ക്കാട് നജാത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ആശ്ഫിന്‍.
ഇന്ന് രാവിലെ നെല്ലിപ്പുഴയില്‍ മുക്കണ്ണം മുണ്ടേക്കരാട് പള്ളിക്കു സമീപത്തെ കടവിലാണ് അപകടം സംഭവിച്ചത്. കുളിക്കാനിറങ്ങിയ സുഹൃത്ത് ഒഴുക്കില്‍പ്പെട്ടതോടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആശ്ഫിന്‍ ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടയുടനെ വിദ്യാര്‍ത്ഥിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.