/kalakaumudi/media/media_files/2025/12/19/plkd-3-2025-12-19-09-34-49.jpg)
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഛത്തീസ്ഗഡ് സ്വദേശി രാംനാരയണ്‍ നേരിട്ടത് മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണ. പാലക്കാട് കിന്‍ഫ്രയില്‍ ജോലി തേടി എത്തിയ രാംചരണ്‍ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടോടെയാണ് അട്ടപ്പള്ളം മതാളികാട് ഭാഗത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ അതിക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംശയാസ്പദമായ രീതിയില്‍ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ഒരു കൂട്ടം യുവാക്കള്‍ ആള്‍ക്കൂട്ട വിചാരണ നടത്തി. കള്ളന്‍ എന്ന് ആരോപിച്ച് ക്രൂരമായി മര്‍ദനമേറ്റ യുവാവ് റോഡില്‍ ചോര വാര്‍ന്നു കിടന്നത് കണ്ട് പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. നാല് മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി യുവാവ് കുഴഞ്ഞുവീണു.
സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 15 പേരെ കസ്റ്റഡിയിലെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
