/kalakaumudi/media/media_files/2024/11/12/284khiXP0U7UCnzpGoA2.jpg)
പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സാരമായി പരുക്കേറ്റ അലന്റെ അമ്മ വിജയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയും മകനും വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കാട്ടാന ആക്രമണം. രാത്രി എട്ടു മണിയോടെയാണ് സംഭവം. അപകട നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകന്റെ ജീവന്‍ രക്ഷിക്കാനായില്ല. അലന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഈ മേഖലയില്‍ കാട്ടാനശല്യം പതിവാണ്.