പാലക്കാട് സ്വദേശി ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മരിച്ച നിലയിൽ : മൃതദേഹത്തിനു 10 ദിവസത്തിന്റെ പഴക്കം

അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27)  മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 13നാണ്

author-image
Anitha
New Update
dkhashlanc

പാലക്കാട് : ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27)  മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 13നാണ് വീട്ടിൽനിന്നു പോയതെന്നും പറയുന്നു. മൃതദേഹം വനത്തിൽനിന്നാണ് കണ്ടെത്തിയത് എന്നാണ് പുറത്തുവന്ന വിവരം. 

jammu kashmir accidental death