/kalakaumudi/media/media_files/2026/01/12/olvakkde-2026-01-12-09-55-15.jpg)
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി. ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ബിഹാര്‍ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പൊലീസ് പറയുന്നു.
കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തില്‍ എത്തിയതെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതോടെ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
