/kalakaumudi/media/media_files/2025/04/01/2u4nIxTvxyWgjKGFlRJL.jpg)
ഒറ്റപ്പാലം: നഗരാതിര്‍ത്തിയിലെ മീറ്റ്‌നയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ക്കു വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘര്‍ഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലായ അക്ബര്‍ എന്ന യുവാവിനുമാണ് വെട്ടേറ്റത്. രാത്രി 12 മണിയോടെ ആയിരുന്നു ആക്രമണം.
പ്രദേശത്തു സംഘര്‍ഷം നടന്നതറിഞ്ഞ് എത്തിയ പൊലീസ് അക്ബറുമായി സ്റ്റേഷനിലേക്കു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് എതിര്‍വിഭാഗം ആക്രമിച്ചത്. രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തില്‍ സംഘര്‍ഷം. ഇതിനിടെ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. ഇതറിഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്.
ജീപ്പിലേക്ക് കയറ്റന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം എന്നാണ് വിവരം. രാജ് നാരായണന്റെ കൈയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.