പട്ടാമ്പിയില്‍ ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ കുളിമുറിയില്‍നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.

author-image
Biju
New Update
sfg

പാലക്കാട്: വീട്ടിലെ കുളിമുറിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റില്‍ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പില്‍ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകന്‍ ജാസിം റിയാസ് (15) ആണ് മരിച്ചത്. കൊണ്ടുര്‍ക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ കുളിമുറിയില്‍നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നാളെ.

 

palakkad