പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു - രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. വീടിനുള്ളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. 

author-image
Rajesh T L
New Update
jifkiakln

പാലക്കാട് : ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു - രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. 11 വയസായിരുന്നു. വീടിനുള്ളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

kerala Malayalam News suicide