/kalakaumudi/media/media_files/2025/07/11/teacher-death-2025-07-11-10-25-17.png)
പാലക്കാട് : മണ്ണാര്‍ക്കാട് അധ്യാപകനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഇടുക്കി സ്വദേശിയായ ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ മണ്ണാര്‍ക്കാര്‍ട് ചുങ്കത്തെ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണ നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു അധ്യാപകന്‍ താമസിച്ചിരുന്നത്.കുടുംബം ഇടുക്കിയിലാണ് താമസം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കാല്‍ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ നടപടികള്‍ക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് എത്തിക്കും.