പാലക്കാട്ട് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും: ഷാഫി പറമ്പില്‍

പാലക്കാടുനിന്ന് ഒരു എംഎല്‍എ ഈ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്കു പോകുമെങ്കില്‍ അത് രാഹുല്‍ മാങ്കൂട്ടത്തിലാകും. അന്തിമ കണക്കുകള്‍ ലഭിക്കാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ഷാഫി പറഞ്ഞു.

author-image
Prana
New Update
shafi parambil new

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 12,000നും 15000നും ഇടയില്‍ ഭൂരിപക്ഷത്തിനു വിജയിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാടുനിന്ന് ഒരു എംഎല്‍എ ഈ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്കു പോകുമെങ്കില്‍ അത് രാഹുല്‍ മാങ്കൂട്ടത്തിലാകും. അന്തിമ കണക്കുകള്‍ ലഭിക്കാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ഷാഫി പറഞ്ഞു.
യുഡിഎഫ് ശക്തികേന്ദ്രത്തില്‍ വോട്ട് കുറഞ്ഞിട്ടില്ല. ബിജെപിക്ക് ആശ്വസിക്കാനുള്ള ഒരു കണക്കും ഈ തിരഞ്ഞെടുപ്പിലെ പോളിങ്ങുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
നല്‍കിയ ബാലറ്റ് ആക്കൗണ്ടില്‍ ഇല്ല. ബിജെപിക്ക് ഏറ്റവും അധികം വോട്ട് പിരായിരിയില്‍ ലഭിച്ചെന്ന് അവര്‍ പറയുന്ന 2021ലെ തിരഞ്ഞെടുപ്പില്‍ 26,015 വോട്ടാണ് പോള്‍ ചെയ്തത്. 25,000 വോട്ടാണ് ലോക്‌സഭയില്‍ പോള്‍ ചെയ്തത്. 26,200 വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. 2021നെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഇത് ബിജെപി നഗരത്തില്‍ കൂടുകയും പഞ്ചായത്തില്‍ കുറയുകയും ചെയ്യുന്ന രീതിയല്ല. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വോട്ട് കുറഞ്ഞിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. 
പാലക്കാട് യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.

rahul mankoottathil shafi parampil Palakkad by-election