പാലിയേക്കര ടോൾ പിരിവിന് ഇന്നും അനുമതിയില്ല,ഇടപ്പള്ളി മണ്ണുത്തി പാതയിലെ തകരാറുകൾ പരിഹരിച്ചെന്ന റിപ്പോർട്ട് കിട്ടിയശേഷം തീരുമാനിക്കാമെന്ന് ഹൈക്കോടതി

സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍

author-image
Devina
New Update
paliyekkara


എറണാകുളം: പാലിയേക്കരയിൽ ടോൾ പിരിവിന് ഇന്നും അനുമതിയില്ല .ജില്ലാ കളക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം ടോൾ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി.  ദേശീയ പാത അതോറിറ്റിക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കോടതിെയെ അറിയിച്ചു..സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി  വ്യക്തമാക്കി. അതെല്ലാം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും  അറിയിച്ചു.എല്ലാ തകരാറുകളും പരിഹരിക്കട്ടെ എന്ന് ഹൈക്കോടതി നിർദേശിച്ചുഎല്ലാം പരിഹരിച്ചെന്ന റിപ്പോർട്ട് കിട്ടിയശേഷം ടോൾപിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.  ഇടക്കാല ഗതാഗത മാനേജ്മെൻറ് കമ്മറ്റിയുടെ റിപ്പോർട്ട് കിട്ടട്ടെ. ദേശീയ പാതക്കരികിലെ കൽവേർട്ടുകളുടെ നിർമാണം പാതി വഴിയിലെന്ന് കളക്ടർ പറഞ്ഞു കൽവേർട്ടുകൾ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് NHAI മറുപടി നൽകി. നിർമാണ പ്രവർത്തികൾ പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിൻറെയും സഹകരണം വേണമെന്നും NHAI  പറഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി