പാലിയേക്കര ടോള്‍ പ്ലാസയില്‍ മദ്യലഹരിയില്‍ സംഘര്‍ഷം; പ്രതി പിടിയില്‍

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലെത്തിയ കാറില്‍ നിന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതികള്‍ പെരുമ്പാവൂരില്‍ നിന്ന്‌ അറസ്റ്റിലായി.

author-image
Akshaya N K
New Update
toll

തൃശൂര്‍: ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷമുണ്ടാക്കിയ യാത്രികര്‍ അറസ്റ്റില്‍. ടോള്‍പ്ലാസയിലെത്തിയ കാറില്‍ നിന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം മുഴുവന്‍ കാര്‍ ട്രാക്കില്‍ തന്നെയായിരുന്നു.

ടോള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട്‌ പൊലീസ് സ്ഥലത്തെത്തിയതോടെ ഇവര്‍ കാറുമായി കടന്നു കളഞ്ഞു.

 കോടനാട് സ്വദേശി കണ്ണിമോലാത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥ് (22) രായമംഗലം പുല്ലുവഴി സ്വദേശി പൂണേനില്‍ വീട്ടില്‍ ജൂഡ് (19) വയസ്, കോടനാട് സ്വദേശി കണ്ണിമോലാത്ത് വീട്ടില്‍ ശ്രീഹരി (18) എന്നിവരാണ് പെരുമ്പാവൂരില്‍ നിന്ന്‌ അറസ്റ്റിലായത്. 

thrissur paliyekkara toll plaza toll plaza