കരാർ അടിസ്ഥാനത്തിൽ   പാലിയേറ്റീവ് നഴ്സിനെ ആവശ്യമുണ്ട്

നിശ്ചിത യോഗ്യതയുളളവർ ജൂലൈ 8 ന് രാവിലെ 11 ന് ബയോഡാറ്റാ, തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ഓഫീസിൽ ഹാജരാകണം.

author-image
Shyam Kopparambil
New Update
1
Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിലേക്ക് ഇനി പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ക്ഷണിച്ചു.

ഒഴിവിന്റെ എണ്ണം - 1 (മാസവേതനം - 24520/-). ആരോഗ്യവകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തിൽ നിന്നും ലഭിച്ച താഴെപ്പറയുന്ന കോഴ്‌സുകൾ പാസ്സായിട്ടുളളവർക്ക് ഇന്റർവ്യൂവിൽ  പങ്കെടുക്കാം.

1. ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ്വൈഫറി (എ.എൻ.എം). 2. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ): മേൽപറഞ്ഞ യോഗ്യതയുള്ളവർ നിർബന്ധമായും ആരോഗ്യവകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളിൽ നിന്നും 3 മാസത്തെ ബി.സി.സി.പി.എ. എൻ./സി.സി.സി.പി.എ.എൻ. കോഴ്സ് പാസായിരിക്കണം. 3. ജനറൽ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് (ജി.എൻ.എം). 4. ബി.എസ്.സി. നേഴ്‌സിംഗ്: മേൽപറഞ്ഞ യോഗ്യതയുള്ളവർ നിർബന്ധമായും ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ഒന്നര മാസത്തെ ബി.സി.സി.പി.എ. എൻ./സി.സി.സി.പി.എ.എൻ. കോഴ്സ് പാസായിരിക്കണം.

മേൽപറഞ്ഞ യോഗ്യതയുളളവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതിയാകും. പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുളളവർ ജൂലൈ 8 ന് രാവിലെ 11 ന് ബയോഡാറ്റാ, തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ഓഫീസിൽ ഹാജരാകണം. നിശ്ചിതയോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. ഫോൺ: 0484 2783495, 2777315.

ernakulam job