ഭക്തിനിര്‍ഭരമായ ചടങ്ങുകളുമായി ഇന്ന് ഓശാന ഞായര്‍

ഇന്ന്‌  ഓശാന ഞായര്‍.വിവിധ ശുശ്രൂഷകള്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കും. വലിയ നോമ്പിന്റെ അവസാന വാരത്തിലേക്ക് കടക്കുകയാണ് വിശ്വാസികള്‍. ഇതിനുപുറമെ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്.

author-image
Akshaya N K
New Update
pp

പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെയും ഓര്‍മ്മ
 പുതുക്കുകയാണ്  ഇന്ന്‌  ഓശാന ഞായര്‍.


 ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്ക് ഇത്‌ കുരുത്തോലപ്പെരുന്നാള്‍ ദിനം കൂടിയാണ്. വിവിധ ശുശ്രൂഷകള്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കും. വലിയ നോമ്പിന്റെ അവസാന വാരത്തിലേക്ക് കടക്കുകയാണ് വിശ്വാസികള്‍. ഇതിനുപുറമെ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്.

church easter palm sunday