/kalakaumudi/media/media_files/2025/04/07/y9FlEQwh3RtXk1enIKl3.jpeg)
കൊച്ചി: പാമ്പാക്കുടയിലെ ചിന്മയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിയമലംഘനങ്ങളുടെ പരമ്പര. അനധികൃത കെട്ടിടങ്ങൾ, വൻകരിങ്കൽ ഖനനം, ലൈസൻസില്ലാതെ ഹോസ്റ്റലുകളും കാന്റീനും അങ്ങിനെ ചട്ടലംഘനങ്ങൾ ഒന്നിന് പിറകേ ഒന്നായി നടക്കുകയാണ്. എങ്കിലും ഇതൊന്നും പാമ്പാക്കുട പഞ്ചായത്ത് കണ്ട മട്ടില്ല. ലക്ഷങ്ങളുടെ അഴിമതികൾ ഇതിന് പിന്നിൽ നടക്കുന്നതായാണ് സൂചന. കാമ്പസിലെ ഒരു കെട്ടിടത്തിനും പഞ്ചായത്ത് നമ്പർ നൽകിയിട്ടില്ലെങ്കിലും ഇവയെല്ലാം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്.. പെരിയപുറം റോഡിൽ എട്ടാം വാർഡിലാണ് 72 ഏക്കർ യൂണിവേഴ്സിറ്റി കാമ്പസ്. മൂന്ന് ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മാണത്തിനാണ് അനുമതി. ഇതിന്റെ മറവിൽ ഹോസ്റ്റലുകൾ, യൂണിവേഴ്സ്റ്റിറ്റി കെട്ടിടം, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം തുടങ്ങിയവ നിർമ്മിച്ചിട്ടുണ്ട്. .200 ഓളം വിദ്ധാർത്ഥികൾ താമസിക്കുന്ന ബഹുനില ഹോസ്റ്റലുകൾക്കും ക്യാമ്പസിനും സമീപമാണ് അപകടകരമായ രീതിയിൽ കരിങ്കൽ ഖനനം നടക്കുന്നത്. ക്രഷർ യൂണിറ്റിനും അനുമതിയില്ലെന്നാണ് വിവരം. വിദ്യാർത്ഥികളുടെ ജീവന് വിലകല്പിക്കാതെയുള്ള പ്രവർത്തനം പഞ്ചായത്തോ, പൊലീസോ, ജിയോളജി വകുപ്പോ, ഫയർഫോഴ്സോ കണ്ടില്ലെന്ന് നടിക്കുന്നു.പ്രദേശവാസികളായ പെരിയപുറം സ്വദേശി സ്കറിയ പൊട്ടാനിക്കൽ നിരവധി പരാതികൾ നൽകിയെങ്കിലും ഒന്നിൽ പോലും പഞ്ചായത്ത് ഇടപെട്ടിട്ടില്ല.നിരവധി പരാതികൾ യൂണിവേഴ്സിറ്റിക്കെതിരെ പഞ്ചായത്തിൽ ലഭിച്ചിട്ടുണ്ട്. നടപടി നോട്ടീസിൽ ഒടുക്കുക മാത്രമാണ് പഞ്ചായത്ത് അധികൃതർ ചെയ്യുന്നത്. കഴിഞ്ഞ ജൂലൈയിൽ സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റിന്റെ പേരിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 4,37,886സ്‌ക്യാർ ഫീയറ്റ് കെട്ടിടം പണിയുന്നതിന് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിച്ചെങ്കിലും അപാകതകൾ ചൂണ്ടിക്കാട്ടി മടക്കി. പരാതികൾ ഉയർന്നതോടെ യൂണിവേഴ്സ്റ്റി ക്യാമ്പസിലെ നൂറുകണക്കിന് വിദ്ധാർത്ഥികൾ താമസിക്കുന്ന രണ്ടു ഹോസ്റ്റലുകൾക്കും അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ് കഴിഞ്ഞ ഡിസംബറിൽ നോട്ടീസ് നൽകിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.