ശബരിമല സംരക്ഷണ സംഗമത്തില്‍ പ്രസംഗിച്ച് അണ്ണാമലൈ

രാവിലെ മൂന്ന് സെഷനുകളിലായി നടന്ന സെമിനാറുകള്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല കര്‍മസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

author-image
Biju
New Update
anna

പന്തളം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമത്തിന് പന്തളത്ത് തുടക്കമായി. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തന്നെ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. രാവിലെ പത്ത് മണിക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ മൂന്ന് സെഷനുകളിലായി നടന്ന സെമിനാറുകള്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല കര്‍മസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. 'ശബരിമലയുടെ വിശ്വാസം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തി. 'ശബരിമലയുടെ വികസനം' എന്നവിഷയത്തിലാണ് രണ്ടാമത്തെ സെമിനാര്‍. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. 'ശബരിമല സംരക്ഷണം' എന്ന വിഷയത്തില്‍ നടക്കുന്ന മൂന്നാമത്തെ സെമിനാറില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയാവതരണം നടത്തി.

150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികള്‍, 60 ലധികം സന്യാസി ശ്രേഷ്ഠന്മാര്‍, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികള്‍ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികള്‍, ക്ഷേത്ര ഭാരവാഹികള്‍, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവര്‍, തന്ത്രി, രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാര്‍, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തിന്റെ ഭാഗമായി. വിശാല ഹിന്ദു സംഗമത്തിനാണ് യഥാര്‍ത്ഥത്തില്‍ അയ്യന്റെ പന്തളം സാക്ഷിയാകുന്നത്.

വൈകിട്ട് കുളനട പഞ്ചായത്തിലെ കൈപ്പുഴയിലുള്ള ശ്രീവത്സം മൈതാനത്ത് സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ക. അണ്ണാമലൈ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് പിഎന്‍. നാരായണ വര്‍മ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി ആമുഖ പ്രസംഗം നടത്തി.