രാഷ്ട്രീയ വോട്ടെല്ലാം കിട്ടി; തിരുവനന്തപുരത്തെ തിരിച്ചടി പരിശോധിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ

സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് കനത്ത തിരിച്ചടി

author-image
Vishnupriya
New Update
pan

പന്ന്യൻ രവീന്ദ്രൻ

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് കനത്ത തിരിച്ചടിയെന്ന് മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പന്ന്യൻ രവീന്ദ്രൻ.  2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്. തിരുവനന്തപുരത്തെ രാഷ്ട്രീയ വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിൽ വീണെന്നും പോളിങ് കുറ‍ഞ്ഞത് തിരിച്ചടിയായെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല. തോൽവിയെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ പഠനത്തിനു ശേഷം പിന്നീട് ഒരു അവസരത്തിൽ സംസാരിക്കാമെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.

pannyan raveendran thiruvanannthapuram