പാനൂര്‍ ബോംബ് സ്ഫോടനക്കേസ്: പ്രതി വിനീഷ് അറസ്റ്റില്‍

ടയ്ക്കിടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകാറുണ്ടെന്നും എതിരാളികളെ പേടിപ്പിക്കാനാണ് ബോംബ് നിര്‍മാണം തുടങ്ങിയതെന്നുമാണ് പോലീസ് പറയുന്നത്.

author-image
Rajesh T L
New Update
bomb

panoor bomb blast case

Listen to this article
0.75x 1x 1.5x
00:00 / 00:00

പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷിനെ അറസ്റ്റ് ചെയ്തു. സ്ഫോടനത്തില്‍ പരുക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷാണെന്നാണ് പോലീസ് പറയുന്നത്. വിനീഷിന്റെ വീടിനടുത്ത് നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. ബോംബ് നിര്‍മാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണ്. ഒരു സംഘത്തെ നയിച്ചത് വിനീഷാണെന്നും മറുസംഘത്തെ നയിച്ചത് കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്ത ദേവാനന്ദാണെന്നും പോലീസ് പറയുന്നു.ഇടയ്ക്കിടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകാറുണ്ടെന്നും എതിരാളികളെ പേടിപ്പിക്കാനാണ് ബോംബ് നിര്‍മാണം തുടങ്ങിയതെന്നുമാണ് പോലീസ് പറയുന്നത്.

 

panoor bomb blast