പാനൂരിൽ ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി; അന്വേഷണം ശക്തമാക്കി പൊലീസ്

സംഭവത്തിൽ അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ പൊലീസ് കണ്ടെത്തിയത്. രാവിലെ ഷിബിൻ ലാൽ അടക്കം മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

author-image
Greeshma Rakesh
New Update
panoor-bomb-blast

panoor bomb blast police discover more bombs

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി പൊലീസ്.ബോംബ് നിർമ്മിക്കുന്നതിനിടെ ഉ​ഗ്ര സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകനായ യുവാവ് വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ചികിത്സയിൽ കഴിയുകയാണ്.സംഭവത്തിൽ അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ പൊലീസ് കണ്ടെത്തിയത്. രാവിലെ ഷിബിൻ ലാൽ അടക്കം മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. 

പ്രദേശത്ത് നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.പരിശോധനയ്ക്കായി സിആർപിഎഫിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച പൊലീസ് രണ്ട് ബോംബുകൾ  കണ്ടെത്തിയിരുന്നു.  

panoor bomb blast kerala police kannur news