panoor vishnupriya murder case
കണ്ണൂർ: പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ.ലക്ഷം രൂപയും ശ്യംജിത്ത് പിഴയൊടുക്കണം.കൊലപാതകകുറ്റത്തിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും കോടതി വിധിച്ചു.വിദി തൃപിതികരമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
കേസിൽ ശ്യംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.തുടർന്ന് ശിക്ഷാ വിധി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു വിഷ്ണുപ്രിയയെ ആരുമില്ലാത്ത നേരത്ത് വീട്ടിൽ അതിക്രമിച്ച് കയറി പ്രതി കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തായ വിപിനുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്.
ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കൻറ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിൻറെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.