pantheeramkavu case
കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ കേസിലെ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശിയാണ് രാജേഷ്. രാഹുലിന് രാജ്യം വിടാനുള്ള എല്ലാ സഹായവും നല്‍കിയത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു.ജര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എഞ്ചിനിയറാണ് രാഹുല്‍. ജര്‍മനിയില്‍ നിന്ന് രാഹുല്‍ ഫോണ്‍ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കേസില്‍ രാഹുലിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഇന്ന് അഞ്ചു മണിക്ക് പോലീസിന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കേസിലാണ് നോട്ടീസ്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് മാതാവാണെന്ന് യുവതി ആരോപിച്ചിരുന്നു.