പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതിയ്ക്കും പരാതിക്കാരിയ്ക്കും കൗണ്‍സിലിംഗ് നല്‍കാന്‍ കോടതി

ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതി പിന്‍വലിക്കുന്നത് സ്വന്തം താത്പര്യ പ്രകാരമാണെന്നും ആരുടെയും നിര്‍ബന്ധത്തിനല്ല പരാതി പിന്‍വലിക്കുന്നതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു

author-image
Anagha Rajeev
New Update
rahul
Listen to this article
0.75x1x1.5x
00:00/ 00:00

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനും പരാതിക്കാരിയ്ക്കും കൗണ്‍സിലിംഗ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കിയ ശേഷം റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിയ്ക്ക് സമര്‍പ്പിക്കണം.

ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതി പിന്‍വലിക്കുന്നത് സ്വന്തം താത്പര്യ പ്രകാരമാണെന്നും ആരുടെയും നിര്‍ബന്ധത്തിനല്ല പരാതി പിന്‍വലിക്കുന്നതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. അതേസമയം പ്രതിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുവരും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തടസം നില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഇരുവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 21ന് കേസ് വീണ്ടും പരിഗണിക്കും.

pantheerankav domestic violence case