പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; മൊഴിമാറ്റത്തിനു പിന്നിൽ സമ്മർദ്ദം, മകൾ അവരുടെ കസ്റ്റഡിയിൽ: യുവതിയുടെ പിതാവ്

ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ജോലി ചെയ്യുന്ന ഓഫീസിലേക്ക് വിളിച്ചു.എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
ddewee

pantheerankav domestic violence case

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ മകൾ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ പിതാവ്.മകൾ മിസ്സിംഗ്‌ ആണെന്ന് ഇന്നലെയാണ് അറിഞ്ഞതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ജോലി ചെയ്യുന്ന ഓഫീസിലേക്ക് വിളിച്ചു.എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മകൾക്ക് തങ്ങളെ ഏറെ ഇഷ്ടമാണെന്നും ഒരിക്കലും തങ്ങളെ തള്ളിപറയില്ലെന്നും പിതാവ് പ്രതികരിച്ചു.മകളുടെ മൊഴിമാറ്റത്തിനു പിന്നിൽ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകൾ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകൾക്ക്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു.ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്.അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മകൾ നഷ്ടപ്പെടാൻ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞുവെന്നും പിതാവ് പറഞ്ഞു.

 

father pantheerankav domestic violence case