പന്തീരാങ്കാവ് ഗാർഹിക പീഡനം; മാധ്യമങ്ങളെ കണ്ട് യുവതിയുടെ പിതാവ്

രാഹുലിനൊപ്പം താമസിക്കാൻ മകൾ തയ്യാറല്ല. ഇനി ഒരു ട്വിസ്റ്റ് ഉണ്ടാകില്ല അവൾ എല്ലാം മനസ്സിലാക്കി.

author-image
Subi
New Update
domestic

കോഴിക്കോട്:പന്തീരാങ്കാവ് പീഡന കേസിൽ വെളിപ്പെടുത്തലികളുമായി യുവതിയുടെ പിതാവ്. പരാതിയിൽ ഉറച്ചുനിൽക്കുന്നു. വീട്ടിൽ വെച്ചും ആംബുലൻസിൽ വച്ചും യുവതിയെ മർദിച്ചുവെന്നും മകൾ നേരിട്ടത് ക്രൂരമായ പീഡനങ്ങൾ ആണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

 

ആംബുലൻസിൽ സ്‌ട്രെച്ചറിൽ ബെൽറ്റിട്ട് കിടന്ന അവളെ മർദിച്ചു അങ്ങനെയൊക്കെ ഒരാളെ മർദിക്കുമോ അങ്ങനെ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യമല്ലേ അവൻ ഒരുപാട് മദ്യപിച്ചിട്ടുണ്ടായിരുന്നു പോലീസ് പറഞ്ഞു അവൻ ഒരു സ്ഥിരം മദ്യപാനിയാണ് ഒരു ഫ്രോഡാണ്.ഇനി അവനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് മകൾ തീർത്തു പറഞ്ഞിട്ടുണ്ട് അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും യുവതിയുടെ പിതാവ്.

ആദ്യം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മകളെ എന്തെല്ലാമോ പറഞ്ഞ് മനസ്സുമാറ്റിയാണ് മൊഴി മാറ്റിപ്പിച്ചത്.അവൾ അവിടെ നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്ഇനി കേസിൽ ഒരു ട്വിസ്റ്റ് ഉണ്ടാകില്ല അവൾ എല്ലാം മനസ്സിലാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നരമാസം മുൻപാണ് ആദ്യ ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ധാക്കിയത്. തുടർന്നാണ് പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിൽ താമസം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാഹുലിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞ യുവതി പിന്നീട് മാതാപിതാക്കൾക്ക് ഒപ്പം എത്തിയാണ് പന്തീരാങ്കാവ് പോലീസിൽ പരാതി എഴുതി നൽകിയത്.

മീൻകറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഞായറഴ്ച്ചയാണ് ആദ്യം മർദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മർദിച്ചുവെന്നും ആരോപണം.ഇതിനു മുൻപ് യുവതിയുടെ അമ്മ വിളിച്ചതിന്റെ പേരിൽ മർദിച്ചുവെന്നും പരാതി.പരാതിയെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കേസ് നവംബർ 29ന് കോടതി പരിഗണിക്കും.

domestic violence case