പന്തീരാങ്കാവ് ഗാർഹിക പീഡനം:തർക്കത്തിന് തുടക്കം യുവതിയുടെ ഫോണിലെ മെസേജിനെ ചൊല്ലി, മകൻ മർദ്ദിച്ചെന്ന് സമ്മതിച്ച് അമ്മ ഉഷ

മകൻ നേരത്തെ വിവാ​ഹം കഴിച്ചിട്ടില്ലെന്നും എന്നാൽ നേരത്തെ നിശ്ചയിച്ച കല്യാണം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നുവെന്നും  അവർ പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
pantheerankavu-domestic-violence

pantheerankavu domestic violence

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പന്തീരാങ്കാവ്  ഗാർഹിക പീഡന കേസിൽ മർദ്ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പ്രതി രാഹുലിന്റെ അമ്മ ഉഷ. മകൻ മർദ്ദിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അമ്മ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും കൂട്ടിച്ചേർത്തു.യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് രാഹുലിന്റെ അമ്മ ഉഷ പറയുന്നത്.

അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഇതുവരെ ഉണ്ടായിട്ടില്ല.കുടുംബത്തിലെ ആരുടെ ഭാ​ഗത്ത് നിന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല.ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്.രോഗിയായതിനാൽ താൻ മുകളിലേക്ക് പോകാറില്ല. മർദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അമ്മ ഉഷ പറഞ്ഞു.

അതെസമയം രാഹുൽ നേരത്തെ വിവാഹം കഴിച്ചതായുള്ള യുവതിയുടെ കുടുംബത്തിന്റെ ആരോപണത്തെയും രാഹുലിന്റെ അമ്മ തള്ളി.മകൻ നേരത്തെ വിവാ​ഹം കഴിച്ചിട്ടില്ലെന്നും എന്നാൽ നേരത്തെ നിശ്ചയിച്ച കല്യാണം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നുവെന്നും  അവർ പറഞ്ഞു.ഇവ രണ്ടും വിവാഹത്തിലെത്തിയിരുന്നില്ല.മാത്രമല്ല ഇന്നലെ വൈകിട്ട് 3 വരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നെന്നും അമ്മ ഉഷ വ്യക്തമാക്കി.

 

kerala news domestic violence case pantheerankavu domestic violence