കോഴിക്കോട്:കേരളത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയ പന്തീരങ്കാവ് ഗാർഹിക പീഡനകേസിലെ യുവതിയെ വീണ്ടും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവ് രാഹുലാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ ആശുപത്രിയിൽനിന്നു പിന്നീട് രാഹുൽ കടന്നു കളഞ്ഞു.
രാഹുൽ തന്നെ വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് വരും വഴി ആംബുലൻസിൽ വച്ചും മർദിച്ചതായി യുവതി.തലയ്ക്കും കണ്ണിനും ചുണ്ടിലും മുറിവേറ്റതായും യുവതി പൊലീസിന് മൊഴിനൽകി.തനിക്കു പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണമെന്നും ഇവർ പൊലീസിന് എഴുതി നൽകി
ഈ വർഷം മെയ് അഞ്ചിനായിരുന്നു ഗുരുവായൂരിൽ വച്ച് യുവതിയുടെയും രാഹുലിന്റെയും വിവാഹം.വിവാഹ ശേഷം യുവതിയെ കാണാൻ വീട്ടിലെത്തിയ മാതാപിതാക്കളാണ് യുവതിക്കേറ്റ ക്രൂരമായ ഗാർഹിക പീഡനത്തിൽ ആദ്യമായി പരാതിനൽകുന്നത്. അന്വേഷണത്തിനിടയിൽ വിദേശത്തേക്ക് രക്ഷപെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു .ഈ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ ഭർത്താവിന് അനുകൂലമായി യുവതി മൊഴിനല്കിയതിനാൽ ഹൈക്കോടതി കേസ് റദാക്കിയിരുന്നു.
യുവതിയുടെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത പ്രതി ഇപ്പോൾ കരുതൽ തടങ്കലിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികത്സയിലുള്ള യുവതി തന്റെ സർട്ടിഫിക്കറ്റ് എടുക്കാൻ പോലീസിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് സംഭവത്തിൽ ഫറോക് അസിസ്റ്റന്റ് കമ്മീഷണർ എം എ സിദ്ധിഖ് അന്വേഷണം ആരംഭിച്ചു.