പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതിയുടെ അമ്മയും സഹോദരിയും

യുവതി ആദ്യം നല്‍കിയ മൊഴിയില്‍ തങ്ങള്‍ക്കെതിരെ പരാതി ഇല്ലായിരുന്നുവെന്നും രക്ഷിതാക്കളുടെ പ്രേരണ പ്രകാരമാണ് യുവതി പിന്നീട് തങ്ങള്‍ക്കെതിരെ പരാതി നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.

author-image
anumol ps
New Update
pantheeram

പ്രതി രാഹുല്‍

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് കാണിച്ചാണ് രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

യുവതി ആദ്യം നല്‍കിയ മൊഴിയില്‍ തങ്ങള്‍ക്കെതിരെ പരാതി ഇല്ലായിരുന്നുവെന്നും രക്ഷിതാക്കളുടെ പ്രേരണ പ്രകാരമാണ് യുവതി പിന്നീട് തങ്ങള്‍ക്കെതിരെ പരാതി നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. അതേസമയം പന്തീരങ്കാവ് പോലീസ് ഫോണില്‍ നിരന്തരം വിളിച്ച് ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ പോലീസ് തിടുക്കം കാണിക്കുന്നത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. 

pantheerankavu dowry case