പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതിയുടെ കസ്റ്റഡിയിലെടുത്ത കാറിന്റെ സീറ്റില്‍ രക്തക്കറ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതി രാഹുലിന്റെ കാറിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി.

author-image
anumol ps
New Update
pantheeram

പ്രതി രാഹുല്‍

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതി രാഹുലിന്റെ കാറിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് സംഘം വിശദമായ പരിശോധന നടത്തും. 

അതേസമയം, രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുലിന് രക്ഷപ്പെടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത് ശരത് ലാലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ ജിഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമക്കുറ്റം ചുമത്താനുളള നീക്കമടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചു. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണില്‍പ്പെടാതെ ചെക്ക് പോസ്റ്റ് കടക്കണമെന്നും ഇയാള്‍ നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. ഇയാളുടെ ഫോണ്‍ പരിശോധിക്കുകയാണ്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

pantheerankavu dowry case