/kalakaumudi/media/media_files/2025/01/20/YhGygLDPZkJXf3gLSelD.jpg)
Greeshma
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതിയില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകലില്‍ 10 വര്‍ഷം, അന്വേഷണം വഴിതിരിച്ചുവിട്ടതിന് 5 വര്‍ഷം ഉള്‍പ്പെടെ ശിക്ഷ വിധിച്ചു. മൂന്നാം പ്രതിയായി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് കോടതി 3 വര്‍ഷവും ശിക്ഷ വിധിച്ചു.
ഒരു പ്രാവശ്യം വധശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ വീണ്ടും ചെയ്ത ക്രമിനല്‍ മനസുള്ളയാളാണ് കോടതി നിരീക്ഷിച്ചത്. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ നടത്തിയ ആത്മഹത്യാശ്രമം കേസ് വഴി തിരിച്ചുവിടാനുള്ള നാടകമായിരുന്നുവെന്നും ജഡ്ജി എ ബഷീര്‍ നിരീക്ഷിച്ചു. ജ്യൂസ് ചലഞ്ച് പലും വധശ്രമായിരുന്നുവെന്നാണ് കണ്ടെത്തല്‍. 48 സാഹച്യത്തെളിവുകളും വാദത്തിനിടെ പ്രോസിക്യൂഷന്‍ നിരത്തുകയുണ്ടായി.
പൂര്‍ണമായും പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു വിധി പ്രസ്താവം.
അന്വേഷണം നടത്തിയ പൊലീസ് സംഘത്തിന് കോടതിയുടെ പ്രശംസയുമുണ്ടായി. മാറിയകാലത്ത് ഏറ്റവും സമര്‍ത്ഥമായാണ് പൊലീസ് കുറ്റം തെളിയിച്ചതെന്ന് കോടതി പറയുകയുണ്ടായി. 586 പേജുള്ള വിധിന്യായത്തിലാണ് പൊലീസിന് അഭിനന്ദനം ലഭിച്ചത്. മരണക്കിടക്കയിലും മരണ മൊഴി നല്‍കിയപ്പോഴും ഷാരോണ്‍ ഗ്രീഷ്മയെപ്പറ്റി ഒന്നും പറയാതിരുന്നത് ദിവ്യമായ പ്രണയത്തിന്റെ പ്രതീകമാണെന്നും നിരീക്ഷിക്കുകയുണ്ടായി.
രാവിലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ഗ്രീഷ്മയെ പൊലീസിന്റെ പ്രത്യേക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമായിരുന്നു കോടതിയില്‍ എത്തിച്ചത്. കോടതിയിലെത്തിയ ഗ്രീഷ്മ പൊട്ടിക്കരയുന്നതും കോടതി മുറി കണ്ടു.
വിധി പറയുംമുമ്പ് ഷാരോണ്‍ രാജിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും ജഡ്ജി തന്റെ മുറിയിലക്ക് വിളിച്ച് സംസാരിച്ചിരുന്നു.ശനിയാഴ്ചയാണ് കേസില്‍ അന്തിമവാദം കേട്ട് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മഗ്രീഷ്മ കോടതിയില്‍ കത്ത് നല്‍കുകയും ചെയ്തു. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം.ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു.
ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി.11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ ഉണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്.
ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു.
കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.
ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്.
ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു.
2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്.
ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഇതിനായി നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ.
പഠിക്കാന്‍ മിടുമിടുക്കിയായഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതുംനടപ്പാക്കിയതും.
2021 ഒക്ടോബര്‍ മുതലാണു ഇരുവരും പ്രണയത്തിലായത്. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരുംപിണങ്ങി. 2022 മേയ് മുതല്‍ ഗ്രീഷ്മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി.
നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത്ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗ്രീഷ്മ ഗൂഗിളില്‍ സേര്‍ച് ചെയ്തു.
പാരസെറ്റമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ചു വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. റിസപ്ഷന്‍ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികകള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു. ഷാരോണിന്ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു.
തുടര്‍ന്ന് വീട്ടിലേക്കു വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗികകാര്യങ്ങളും ഗ്രീഷ്മ സംസാരിച്ചു. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായിനിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ്‌ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്നുഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നു ഷാരോണ്‍ബന്ധുവിനോട് പറഞ്ഞത്.