/kalakaumudi/media/media_files/2025/01/17/OVhnzawq6fZvzVlJbVuP.jpg)
തിരുവനന്തപുരം: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാറും കുറ്റക്കാര്‍. ശിക്ഷ കോടതി ശനിയാഴ്ച വിധിക്കും. കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
കേസിലെ രണ്ടാം പ്രതി അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവന്‍ തെളിവ് നശിപ്പിച്ചെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു.
കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്.