പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക്‌

നിലവിൽ 21 കോച്ചുകളാണ് പരശുറാമിലുള്ളത്. നാഗർകോവിലിലെ പ്ലാറ്റ്‌ഫോമിൽ 21 കോച്ചിൽ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോളുള്ളത്. ഇവിടെ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും പൂർത്തിയായിട്ടില്ല.

author-image
Anagha Rajeev
New Update
train accident
Listen to this article
0.75x1x1.5x
00:00/ 00:00

മംഗളൂരുവിൽ നിന്ന് നാഗർകോവിൽ വരെ പോകുന്ന പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും. ജൂലായിൽ പുതിയ റെയിൽവേ ടൈംടേബിൾ പുറത്തിറങ്ങുമ്പോൾ ഈ മാറ്റം നടപ്പാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.

നിലവിൽ 21 കോച്ചുകളാണ് പരശുറാമിലുള്ളത്. നാഗർകോവിലിലെ പ്ലാറ്റ്‌ഫോമിൽ 21 കോച്ചിൽ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോളുള്ളത്. ഇവിടെ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും പൂർത്തിയായിട്ടില്ല. ഇതേത്തുടർന്നാണ് വണ്ടി കന്യാകുമാരിയിലേക്ക് നീട്ടാൻ റെയിൽവേ ശ്രമിക്കുന്നത്. കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളിൽ 24 കോച്ചുകളുള്ള വണ്ടി വരെ ഉൾക്കൊള്ളാൻ കഴിയും.

parasuram express