പറവ ഫിലിംസ് ഓഫീസിൽ റെയ്ഡ്; സൗബിൻ കോടികളുടെ വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്

മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ നിര്‍മ്മാതാക്കള്‍ക്ക് 140 കോടിയിലേറെയാണ് ലഭിച്ചത്.സിനിമയുടെ വരുമാനത്തിന് ആനുപാതികമായ നികുതി അടച്ചില്ലെന്നാണ് റെയ്ഡില്‍ കണ്ടെത്തിയിട്ടുള്ളത്.

author-image
Subi
New Update
soubin

കൊച്ചി: നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായി ആദായനികുതി വകുപ്പ്.മഞ്ഞുമ്മൽ ബോയ്സ് തിയ്യറ്ററുകളിൽവൻഹിറ്റ്ആയിരുന്നു  സിനിമയിലൂടെ നിര്‍മ്മാതാക്കള്‍ക്ക് 140 കോടിയിലേറെയാണ് ലഭിച്ചത്. അതില്‍ നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

സിനിമയുടെ വരുമാനത്തിന് ആനുപാതികമായ നികുതി അടച്ചില്ലെന്നാണ് റെയ്ഡില്‍ കണ്ടെത്തിയിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകളിവ്യാപകക്രെമക്കേടുകളാണ്നടത്തിയിട്ടുള്ളത്. മഞ്ഞുമ്മൽബോയ്സ്സിനിമയ്ക്ക് 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.

സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് പറവ ഫിലിം ഹൗസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. രാത്രി 11 മണി വരെ നീണ്ടുനിന്നപരിശോധനയിൽ പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു വിവരങ്ങൾശേഖരിച്ചു. പ്രഥമികപരിശോധനമാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

പറവഫിലിംസ്ഓഫീസ്കൂടാതെഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. രണ്ടു നിര്‍മാണ കമ്പനികള്‍ക്കും പണം നൽകിയിട്ടുള്ളത് കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണെന്നുംകണ്ടെത്തൽ. ഇടപാടുകളിലുംവ്യാപകക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.

income tax raid