/kalakaumudi/media/media_files/2025/03/05/VFVITt5SeuHiadJf5Oe4.jpeg)
കോട്ടയം:ഉത്തരവാദിത്വമുള്ള രക്ഷാകർത്താക്കൾക്കേ നന്മയുടെ ലോകം സൃഷ്ടിക്കാൻ കഴിയൂവെന്ന് മന്ത്രി വി.എൻ . വാസവൻ പറഞ്ഞു. സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിച്ച ഫ്യൂച്ചർ ക്ലേവ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തിയുള്ള ഒരു പോസിറ്റീവ് സംവാദം സംഘടിപ്പിച്ച സിഡ്നി മോണ്ടിസ്സോറി സ്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു.സാമൂഹ്യ രംഗത്തും വീടുകളിലും സംഭവിച്ച രൂപമാറ്റത്തെ പോസിറ്റീവായി മാറ്റാൻ കഴിയാതെ പോയതിനെക്കുറിച്ചാണ് മുഖ്യ സന്ദേശത്തിലൂടെ ജില്ലാ കളക്ടർ ജോൺ വി.സാമുവൽ പങ്കുവെച്ചത്.കുട്ടികൾ മാതാപിതാക്കളെ നിയന്ത്രിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു. നിയമം അടിച്ചേല്പിക്കുന്ന ഭരണ സംവിധാനമല്ല,നിയമം സ്വഭാവികമായി സ്വീകരിച്ച് ജീവിതത്തിൽ പകർത്തുന്നതാണ് സംഭവിക്കേണ്ടതെന്ന് കളക്ടർ സൂചിപ്പിച്ചു.
ശാസ്ത്രീയമായ പേരൻ്റിംഗും കുട്ടികളുടെ സമ്പൂർണ്ണ വളർച്ചയ്ക്കുള്ള പ്രായോഗിക പാഠങ്ങൾ ഉൾക്കൊള്ളുന്ന സമൂഹവും പുനർ സൃഷ്ടിക്കപ്പെട്ടാലെ കേരളീയ സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ പരിഹരിക്കാനാവൂ എന്ന് പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് ഡോ.വർഗീസ് പി.പുന്നൂസ് പറഞ്ഞു. ഫ്യൂച്ചർ ക്ലേവിൽ സിഡ്നി സ്കൂൾസ് ചെയർപേഴ്സൺ ജാസ്മിൻ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പാനൽ ചർച്ചകൾക്ക് ദർശന സാംസ്ക്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ,ഡോ. ജേക്കബ് ജോർജ്. കേരളാ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ചെറിയാൻ പി.കുര്യൻ, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ.അഞ്ജു സോസൻ ജോർജ്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി, കോട്ടയം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിലെ അനു ജോൺ,കോസ്മിക് മാത് സ് ഡയറക്ടർ പി.ദേവരാജ്,നാർക്കോട്ടിക്ക് സെൽ സിവിൽ പോലീസ് ഓഫീസർ അമ്പിളി വി.ബി, റോട്ടറി ക്ലബ് ഓഫ് ഈസ്റ്റ് കോട്ടയം പ്രസിഡൻ്റ് വൽസലാ വേണുഗോപാൽ,സിഡ്നി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെ.ജോസഫ് ,സിഡ്നി സ്കൂൾ സ് കോർഡിനേറ്റർ ബിൻസി ബിജു എന്നിവർ നേതൃത്വം വഹിച്ചു.