ലഹരിക്കെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണം  അസി.കമ്മീഷണർ പി.വി ബേബി

തുതിയൂരിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി, കുട്ടികളടക്കം ലഹരിമരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആക്കുന്നത് കൂടിവരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്  അസി.കമ്മീഷണർ പി.വി ബേബി  പറഞ്ഞു.

author-image
Shyam Kopparambil
New Update
thrikkakara acp

 

 # തുതിയൂരിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

തൃക്കാക്കര: കുട്ടികളടക്കം ലഹരിമരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആക്കുന്നത് കൂടിവരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്  അസി.കമ്മീഷണർ പി.വി ബേബി  പറഞ്ഞു.കാക്കനാട് തുതിയൂരിൽ തൃക്കാക്കര ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ  ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ യുവജനത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  തൃക്കാക്കര നഗരസഭ  പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.തൃക്കാക്കര സി.ഐ എ.കെ സുധീർ,പൊതുപ്രവർത്തകൻ ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു ,

ernakulam ernakulamnews kakkanad Ernakulam News kakkanad news