കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ സർജനെതിരെ ജൂനിയർ വനിതാ ഡോക്ടറിന്റെ പീഡന പരാതി. സർജൻ സെബിൻ മുഹമ്മദിനെതിരെ നൽകിയ പീഡന പരാതിയിൽ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം മെഡിക്കൽ കോളേജിൽ വച്ചാണ് അതിക്രമം നേരിട്ടത്. മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രെമിച്ചെന്നാണ് പരാതി. 29ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് സർജനെ സസ്പെൻഡ് ചെയ്തു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് പരാതി പാരിപ്പള്ളി പൊലീസിന് കൈമാറിയത്. സർജന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.