കൊല്ലം : പൂവറ്റൂരുലെനാട്ടുകാർക്ക്ഏറെപ്രിയങ്കരനായപാർലെ-ജിസുരേഷ്എന്നുപേരിട്ടുവിളിക്കുന്നനായഓർമയായി. പ്രിയപ്പെട്ടനായയ്ക്ക്ആദരാഞ്ജലികൾഅർപ്പിച്ചുനാട്ടുകാർ ഫ്ലക്സും സ്ഥാപിച്ചു. "അവനെ തെരുവ്നായ ആയിട്ടല്ല ഞങ്ങൾകണ്ടിരുന്നത് കൂട്ടുകാരനോ വീട്ടിലെ ഒരംഗമായിട്ടോ ആണ്കണ്ടിരുന്നത്.
അതിനാൽതന്നെഈനാട്ടുകാർക്ക്ജീവിതത്തോട്ചേർത്ത് നിർത്തുന്നനായാണ്സുരേഷ്. ഈ നാട്ടിലെ എല്ലാ വീടുകളിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം സുരേഷിനുണ്ടായിരുന്നു"- നാട്ടുകാരനായ മണിയന്‍റെ വാക്കുകളിലുണ്ട് സുരേഷിനോടുള്ള പ്രിയം.
അവന് എല്ലാവരോടും വലിയ സ്നേഹമായിരുന്നു. വാലാട്ടിയാണ് അവൻ സ്നേഹം പ്രകടപ്പിക്കുന്നത്. ഒരിക്കലും മറക്കാനാവില്ല. ആർക്കും അവനെശല്യമായിതോന്നിയിരുന്നില്ല നാട്ടുകാരി കുഞ്ഞുക്കുട്ടി പറഞ്ഞു.
സമീപത്തെ തുണിക്കടയിൽജോലിചെയ്യുന്ന സ്ത്രീകളെ വീട്ടിൽ കൊണ്ടുപോയി വിടുന്നത് സുരേഷാണ്. എല്ലാവരുടെയും ബോഡി ഗാർഡായിരുന്നു. അവർ നൽകുന്ന ബിസ്കറ്റുമായി അവൻ തിരിച്ചുവരികയും ചെയ്യും. ബിസ്കറ്റായിരുന്നു സുരേഷിന് ഏറ്റവും പ്രിയം. 10 പാർലെ ബിസ്കറ്റെങ്കിലും ദിവസവും തിന്നുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത്രയും മനുഷ്യപ്പറ്റുള്ളൊരു നായ ഇനി ഭൂമിയിലുണ്ടാകില്ലെന്ന് ചായക്കടക്കാരൻ സുദർശൻ പറഞ്ഞു. ഒരു നായയും നാടും തമ്മിലുള്ള അപൂർവ്വമായ സ്നേഹത്തെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല നാട്ടുകാർക്ക്.
പെട്ടെന്നുഒരുദിവസംഅവനെകാണാതെആവുകയായിരുന്നു. കണ്ടുകിട്ടിയത്ആകട്ടെജീവൻഇല്ലാതെയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
