/kalakaumudi/media/media_files/2026/01/16/shivu-2026-01-16-15-22-51.jpg)
വർക്കല: ശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോകമത പാർലമെന്റ് റഷ്യയിൽ വെച്ച് നടക്കും .
ആലുവ സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
മോസ്‌കോ കൺസർട്ട് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, 16 മതങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വത്തിക്കാനിലും ലണ്ടനിലും ഓസ്‌ട്രേലിയയിലും നടന്ന സമ്മേളനങ്ങളുടെ തുടർച്ചയായിട്ടാണ് ഇത് നടത്തുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
