വിസ്മയ കേസിലെ പ്രതിക്കടക്കം പരോള്‍ നല്‍കി: ജയില്‍ മേധാവിയെ തിരുത്തി സര്‍ക്കാര്‍

ജയില്‍ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോള്‍ നല്‍കേണ്ടന്നാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി പരോളുകള്‍ അനുവദിച്ചിരുന്നു.

author-image
Sneha SB
New Update
POLICE

തിരുവനന്തപുരം: പരോള്‍ അനുവദിക്കുന്നതില്‍ ജയില്‍ മേധാവിക്ക് മേല്‍ കടിഞ്ഞാണിട്ട്് ആഭ്യന്തര സെക്രട്ടറി. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെ തിരുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജയില്‍ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോള്‍ നല്‍കേണ്ടന്നാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി പരോളുകള്‍ അനുവദിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് എതിരായാല്‍ ജയില്‍ ഉപദേശകസമിതിയുടെ അംഗീകരത്തോടെ മാത്രം പരോള്‍ നല്‍കിയാല്‍ മതിയെന്ന് ആഭ്യന്തര സെക്രട്ടറി ജയില്‍ മേധാവി നിര്‍ദേശം നല്‍കി. വിസ്മയ കേസിലെ പ്രതി കിരണിനുള്‍പ്പെടെ പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യക്തത വരുത്തി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

controversy bail vismaya case