സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകണ്ട. ജയിൽ മേധാവിയെ തിരുത്തി ആഭ്യന്തരവകുപ്പ്

തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിൽ ജയിൽ മേധാവിയെ തിരുത്തി സംസ്ഥാന സർക്കാർ. ജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകേണ്ടന്നാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്.

author-image
Aswathy
New Update
Jail cheif

തിരുവനന്തപുരം: തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിൽ ജയിൽ മേധാവിയെ തിരുത്തി സംസ്ഥാന സർക്കാർ. ജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകേണ്ടന്നാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്. ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായക്കാണ് ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകിയത്.

പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി പരോളുകൾ അനുവദിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് എതിരായാൽ ജയിൽ ഉപദേശകസമിതിയുടെ അംഗീകരത്തോടെ മാത്രം പരോൾ നൽകിയാൽ മതിയെന്ന് ആഭ്യന്തര സെക്രട്ടറി ജയിൽ മേധാവി നിർദേശം നൽകി. വിസ്‌മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യക്തത വരുത്തി സർക്കാർ നിർദ്ദേശം നൽകിയത്.

Revenue Department jail