ഗണേഷ് കുമാര്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗം; നടപടിയെടുക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അബിന്‍ വര്‍ക്കി

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഒരു നടനെയും ഒതുക്കിയതായി തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

author-image
Prana
New Update
kb-ganesh-kumar-on-hema-committee-report
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള ആത്മ പ്രസിഡന്റ് മന്ത്രി കെ.ബി ഗണേഷ്‌കുമാറാണെന്നും, പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണ് മന്ത്രിയെന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് അബിന്‍ വര്‍ക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആരോപണ വിധേയരുടെ പേരുകള്‍ പുറത്തുവിടണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. 

അതേസമയം സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഒരു നടനെയും ഒതുക്കിയതായി തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു നടനെയും സീരിയല്‍ താരങ്ങളുടെ സംഘടനായ ആത്മ ഒതുക്കിയതായിട്ട് തനിക്കറിയില്ലെന്നും, ചാനലുകളാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. 

'ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ടെലിവിഷനില്‍ അഭിനയിക്കുന്നവരെ വിലക്കാനാവില്ല. ചാനലുകളാണ് ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. സീരിയലുകളില്‍ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ചാനലിലെ ഉദ്യോഗസ്ഥരാണ്. സംവിധായകനെ പോലും തീരുമാനിക്കുന്നത് അവരാണ്. വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാര്‍ഗറ്റ് ചെയ്യും. പത്രത്തില്‍ പേരുവരാന്‍ ചെയ്യുന്നതാണ്,' ഗണേഷ് കുമാര്‍ പറഞ്ഞു.

k b ganesh kumar Amma hema committee report