സ്ത്രീകള്‍ ബുക്ക് ചെയ്ത ബര്‍ത്തില്‍ ഉറങ്ങി; സീറ്റ് മാറാന്‍ ആവശ്യപ്പെട്ട ടിടിഇയ്ക്ക് നേരെ കൈയേറ്റശ്രമം

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലെ യാത്രക്കാരന്‍ ആലുവ സ്വദേശി റോജിയാണ് ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ട്രെയിന്‍ കൊല്ലം സ്റ്റേഷനിലേക്ക് എത്താറാകുമ്പോഴാണു സംഭവം.

author-image
Rajesh T L
New Update
train accident
Listen to this article
0.75x1x1.5x
00:00/ 00:00

കൊല്ലം: ട്രെയിനില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലെ യാത്രക്കാരന്‍ ആലുവ സ്വദേശി റോജിയാണ് ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ട്രെയിന്‍ കൊല്ലം സ്റ്റേഷനിലേക്ക് എത്താറാകുമ്പോഴാണു സംഭവം. 


വനിതകള്‍ ബുക്ക് ചെയ്ത ബര്‍ത്തില്‍ ഉറങ്ങിയ റെജിയോട് സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കൈയേറ്റം ചെയ്തത്. ഇയാളെ കായംകുളം റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

എസി കംപാര്‍ട്‌മെന്റില്‍ 20-ാം നമ്പര്‍ ബര്‍ത്തായിരുന്നു റോജിയുടേത്. എന്നാല്‍ ഇയാള്‍ 24-ാം നമ്പറിലാണ് കിടന്നിരുന്നത്. തുടര്‍ന്നു വനിതകള്‍ പരാതിപ്പെട്ടു. ഇതു ചോദ്യം ചെയ്യാനെത്തിയ ടിടിഇ രജനി ഇന്ദിരയെയാണ് യാത്രക്കാരന്‍ അടിക്കാന്‍ ശ്രമിച്ചത്. 

ഇതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ട് തടയുകയായിരുന്നു. യാത്ര തുടരുന്നതിനിടെ ടിടിഇയുടെ ഫോട്ടോ പകര്‍ത്താനും റോജി ശ്രമിച്ചതോടെ റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

railway kerala police indian railway Crime