ടിക്കറ്റ് ചോദിച്ചതിന് വാക്കുതര്‍ക്കം; തൃശൂരില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്

author-image
Rajesh T L
New Update
crime
Listen to this article
0.75x1x1.5x
00:00/ 00:00

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ.വിനോദ് ആണ് മരിച്ചത്. ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.

എറണാകുളം പട്‌ന എക്‌സ്പ്രസില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ട്രെയിന്‍ തൃശൂര്‍ സ്റ്റേഷന്‍ വിട്ട ശേഷം ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ ടിടിഇയെ ആക്രമിച്ച് തള്ളിയിടുകയായിരുന്നു. 

മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപത്ത് വച്ചാണ് വിനോദിനെ തള്ളിയിട്ടത്. താഴെ വീണ വിനോദിന്റെ ദേഹത്തു കൂടി ട്രെയിന്‍ കയറിയിറങ്ങി. പ്രതിയെ പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

kerala death thrissur Crime Indian Railways