ഒറ്റ നാനോ പദാർത്ഥം ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള വെളിച്ചം കണ്ടുപിടിത്തത്തിന് പേറ്റന്റ്

ഒരൊറ്റ നാനോ പദാർത്ഥം ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള വെളിച്ചം പുറപ്പെടുവിക്കാൻ കഴിയുന്ന നൂതനമായ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചു. പരമ്പരാഗത രീതിയനുസരിച്ച് വെള്ളവെളിച്ചം ലഭിക്കുന്നതിനായി ഒന്നിലധികം പദാർത്ഥങ്ങൾ കലർത്തേണ്ടതുണ്ട്.

author-image
Devina
New Update
nano

തിരുവനന്തപുരം: ഒരൊറ്റ നാനോ പദാർത്ഥം ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള വെളിച്ചം പുറപ്പെടുവിക്കാൻ കഴിയുന്ന നൂതനമായ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചു.

കേരള സർവ്വകലാശാല ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്  വിഭാഗം മേധാവി പ്രൊഫ. ഡോ.സാം സോളമൻ അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർത്ഥി ദിവ്യവിജയൻ എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.

 നീല, പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങി വെള്ള വെളിച്ചം വരെ ഒരൊറ്റ അടിസ്ഥാന പദാർഥം ഉപയോഗിച്ച് പുറപ്പെടുവിക്കാൻ ശേഷിയുള്ള പദാർത്ഥത്തിന്റെ കണ്ടുപിടിത്തമാണ് ഇത്.

പരമ്പരാഗത രീതിയനുസരിച്ച് വെള്ളവെളിച്ചം ലഭിക്കുന്നതിനായി ഒന്നിലധികം പദാർത്ഥങ്ങൾ കലർത്തേണ്ടതുണ്ട്. എന്നാൽ ഈ പുതിയ സാങ്കേതികവിദ്യയിൽ ഒരൊറ്റ മെറ്റീരിയൽ സിസ്റ്റത്തിനുള്ളിലെ രാസഘടനയിൽ കൃത്യമായ നിയന്ത്രണം വരുത്തിനിറങ്ങൾ ക്രമീകരിക്കാനും വെള്ള വെളിച്ചം ഉൽപാദിപ്പിക്കാനും സാധിക്കും.

വിപണിയിൽ ഉള്ളതിനേക്കാൾ മികച്ച ഗുണനിലവാരവും കാര്യക്ഷമതയും പ്രവർത്തന കാലാവധിയും പുതുതായി വികസിപ്പിച്ചെടുത്ത ഈ ഫോസ്ഫർ പദാർഥത്തിനുണ്ട്.

ഊർജക്ഷമതയുള്ള എൽഇഡി ബൾബുകൾ സുരക്ഷാ-ഫോറൻസിക് ആവശ്യങ്ങൾ, ഡിസ്‌പേ്‌ള സാങ്കേതികവിദ്യകൾ മെഡിക്കൽ ഇമേജിങ് ഒപ്‌റ്റോ ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ കണ്ടുപിടിത്തം വലിയ സാധ്യതകൾ തുറന്നിടുന്നു.