/kalakaumudi/media/media_files/2025/06/26/suspended-2025-06-26-10-32-56.png)
പത്തനംതിട്ട : പോക്‌സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിത്തുവിട്ടെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷന്‍ എന്‍.രാജീവിനെ സസ്‌പെന്‍ഡ് ചെയ്തു.വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫാണു സിഡബ്ല്യുസി ജില്ലാ അധ്യക്ഷനെ ബാലനീതി ചട്ടങ്ങള്‍ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്.സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് എന്‍.രാജീവ്.ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതികളെ സഹായിച്ചിട്ടില്ലെന്നും എന്‍ രാജീവ് പറഞ്ഞു.എന്‍.രാജീവിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതില്‍ വിശദമായ അന്വേഷണം നടത്താന്‍ കലക്ടര്‍ എസ്.പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു.കുട്ടിയുടെ കുടുംബ പശ്ചാത്തലം, രക്ഷിതാക്കളുടെ തൊഴില്‍, ജാതി തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നു എന്‍ രാജീവ് സമ്മതിച്ചതായി കളക്ടറുടെ റിപ്പോര്‍ട്ടുണ്ടെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.സസ്‌പെന്‍ഷനിലായ സിഡബ്ല്യുസി അധ്യക്ഷന്‍ പോക്‌സോ കേസ് പ്രതിക്ക് അനുകൂലമായി ഇടപെടല്‍ നടത്തിയതിനെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന് കളക്ടര്‍ അറിയിച്ചെന്നും ഉത്തരവില്‍ പറയുന്നു.