പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

ഇന്ന് വൈകുന്നേരം ആറുമണിക്കാണ് അപകടമുണ്ടായത്. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേരാണ് മീന്‍ പിടിക്കാനായി പോയത്. രണ്ടുപേര്‍ ബന്ധുക്കളും ഒരാള്‍ സുഹൃത്തുമാണ്

author-image
Biju
New Update
pta

പത്തനംതിട്ട: കോയിപ്രം നെല്ലിക്കലില്‍ പുഞ്ചയില്‍ വള്ളം മറിഞ്ഞു രണ്ട് യുവാക്കള്‍ മരിച്ചു. മൂന്നാമത്തെ ആളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ സിഎന്‍, നെല്ലിക്കല്‍ സ്വദേശി മിഥുന്‍ എം എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

ഇന്ന് വൈകുന്നേരം ആറുമണിക്കാണ് അപകടമുണ്ടായത്. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേരാണ് മീന്‍ പിടിക്കാനായി പോയത്. രണ്ടുപേര്‍ ബന്ധുക്കളും ഒരാള്‍ സുഹൃത്തുമാണ്. ആര്‍ക്കും നീന്തലറിയില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന വിവരം കേട്ടയുടനെ തെരയാണ പോവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. തെരച്ചിലില്‍ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. നിലവില്‍ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

pathanamthita