ബസിൽവച്ച് മകളോട് മോശമായി പെരുമാറി; 59 കാരന്റെ മൂക്കിൻ്റെ പാലം ഇടിച്ചിളക്കി അമ്മ

മദ്യലഹരിയിലായിരുന്ന അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള എന്നയാളാണ് ബസിൽ വെച്ച് അടൂർ നെല്ലിമുകൾ ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്.

author-image
Greeshma Rakesh
Updated On
New Update
pathanamthitta.

അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: ബസിൽവച്ച് സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് മോശമായി പെരുമാറിയ 59 കാരന്റെ ‘മൂക്ക് ഇടിച്ചിളക്കി’ അമ്മ.പത്തനംതിട്ട ഏനാത്ത് വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള എന്നയാളാണ് ബസിൽ വെച്ച് അടൂർ നെല്ലിമുകൾ ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്.രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലിൽ സ്പർശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോൾ വളരെ മോശമായിട്ട് ഇയ്യാൾ പ്രതികരിച്ചു.

കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ   അമ്മ 59 കാരന്റെ മുഖത്തടിക്കുകയായിരുന്നു.സംഭവം ചോദ്യം ചെയ്തപ്പോൾ തന്നെയും കുട്ടിയെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിച്ചതായും സഹികെട്ടാണ് അടിച്ചതെന്നും അമ്മ പറഞ്ഞു.

ബസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നതായും അമ്മ പറ‍ഞ്ഞു.മറ്റൊരു പെൺകുഞ്ഞിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അമ്മ കൂട്ടിച്ചേർത്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.

POCSO Case pathanamthitta Crime