/kalakaumudi/media/media_files/2025/02/05/7thGcBMlzwCdEGYxkUT5.jpg)
jinu
പത്തനംതിട്ട: പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍. ഡിഐജി അജിതബീഗമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവര്‍ സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്.